ഫോര്‍മാലിന്‍ കലര്‍ത്തി കേരളത്തിലേക്ക് കടത്തിയ 4000 കിലോ ചെമ്മീന്‍ പിടികൂടി

prwan

വാളയാര്‍: ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ രാസവസ്തു കലര്‍ത്തിയ മീന്‍ പിടികൂടി. ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ ചെമ്മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തിരിക്കുന്നത്.

വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത മീനില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി മീന്‍ ഏറണാകുളം കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. 4000 കിലോ മീനിലും ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടോയെന്നും പരിശോധിച്ച് കണ്ടെത്തും.

കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന 14000 കിലോ മീന്‍ രാസവസ്തു കലര്‍ത്തിയതിനെ തുടര്‍ന്ന് പിടികൂടിയിരുന്നു. തുര്‍ന്ന് അതിര്‍ത്തി മേഖലയിലെ ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു.

Top