ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാരും. മദ്യത്തിന്റെ വിലയില്‍ 75 ശതമാനം വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. ആദ്യം 25 ശതമാനം വിലവര്‍ദ്ധനവ് വരുത്തിയിരുന്നു. തിങ്കളാഴ്ച മദ്യഷാപ്പ് തുറന്ന്പ്രവര്‍ത്തിച്ചപ്പോള്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കൊഴിവാക്കാന്‍ 50 ശതമാനം കൂടി വര്‍ധിപ്പിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ വാദം.
75 ശതമാനം വര്‍ദ്ധനവ് ഇന്ന് ഉച്ചമുതല്‍ പ്രബാല്യത്തില്‍ വരും. രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് മണിവരെയാണ് ആന്ധ്രയില്‍ മദ്യഷാപ്പുകള്‍ തുറക്കുന്നതിനുള്ള അനുമതി.
അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ ഇന്നുമുതല്‍ മദ്യത്തിന് 70 ശതമാനം കൊറോണഫീ ആയി ഈടാക്കാന്‍ തീരുമിച്ചിട്ടുണ്ട്.