സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത് യേശുക്രിസ്തുവിന്റെ ഫോട്ടോ അച്ചടിച്ച റേഷന്‍ കാര്‍ഡാണ്. ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചപ്പോഴാണ് ഈ കാര്‍ഡ് ആന്ധ്രയില്‍ നിന്നാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് പിടി കിട്ടിയത്. എന്നാല്‍ സംഭവം വിവാദമായതോടെ സര്‍ക്കാര്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.
അതേസമയം ഈ റേഷന്‍ കാര്‍ഡ് ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നിന്നുള്ളതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ‘ഒരു ഡീലര്‍ സ്വന്തം ആവശ്യത്തിനായി ഇത് സ്വന്തമായി അച്ചടിക്കുകയായിരുന്നു. ഈ റേഷന്‍ കാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ അച്ചടിച്ചതല്ല. അയാളുടെ ഗ്രാമത്തിലെ ആവശ്യങ്ങള്‍ക്കായി അച്ചടിച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ഇത് ആദ്യ സംഭവമല്ല എന്നും നേരത്തെ വ്യത്യസ്ത ചിത്രങ്ങള്‍ പല കാര്‍ഡികളിലും ബസ് ടിക്കറ്റുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. 2016 ല്‍ ഒരു വ്യാപാരി സത്യ സായിബാബയ്ക്കൊപ്പം റേഷന്‍ കാര്‍ഡുകള്‍ അച്ചടിച്ചിരുന്നു. 2017 ലും 2018 ലും വെങ്കിടേശ്വര പ്രഭുവിനേയാണെങ്കില്‍ ഈ വര്‍ഷം അത് യേശുക്രിസ്തുവായി മാറി.
എന്നാല്‍ ഇത്തരത്തിലുള്ള കാര്‍ഡുകള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.