ആന്ധ്രാപ്രദേശല്‍ തക്കാളി കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ചു; നാലര ലക്ഷം രൂപ കവര്‍ന്നു

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ തക്കാളി കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കവര്‍ന്നു.പാലമേനരു മാര്‍ക്കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന ലോക രാജ് എന്ന കര്‍ഷകനെയാണ് അക്രമികള്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് ആക്രമിച്ചത്.ആക്രമണം നടത്തുമ്പോള്‍ പ്രതികള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ കര്‍ഷകനെ നാട്ടുകാര്‍ പുങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലെ ഫാമില്‍ നിന്ന് രണ്ടര ലക്ഷം രൂപ വില മതിക്കുന്ന തക്കാളി മോഷണം പോയതായി വാര്‍ത്തകള്‍ വന്നിരുന്നു ബെംഗളൂരുവില്‍ 2.5 ടണ്‍ തക്കാളി കയറ്റിയ ട്രക്ക് തട്ടിയെടുത്തതിന് തമിഴ്നാട്ടില്‍ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിലോക്ക് 200 രൂപ നിരക്കിലാണ് ഇപ്പോള്‍ തക്കാളി വില്‍ക്കുന്നത്. വരുംദിവസങ്ങളില്‍ വില 300 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.

 

Top