ഹൈദരാബാദ്: ആന്ധ്രയില്‍ തെലുങ്കുദേശം പാര്‍ട്ടി എംപിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വ്യവസായിയും എംപിയുമായ സി.എം. രമേഷിന്റെ ഹൈദരാബാദിലേയും കാഡപ്പയിലേയും സ്ഥാപനങ്ങളിലാണ് റെയ്ഡ്.
രമേശിന്റെ ബന്ധുക്കള്‍ നടത്തി വരുന്ന കമ്പനികള്‍ ഉള്‍പ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തി വരികയാണ്. വെള്ളിയാഴ്ച രാവിലെയാണ് 60 ഉദ്യോഗസ്ഥരടങ്ങുന്ന ടീം പരിശോധനകള്‍ ആരംഭിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ അടുത്ത ബന്ധുകൂടിയാണ് രമേഷ്. എം.എല്‍.എയുടെ ബന്ധു നടത്തിവരുന്ന റിത്വിക് ഇന്‍ഡസ്ട്രീസിന് 1000 കോടിയുടെ ആസ്തിയുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
സെപ്റ്റംബര്‍ 27 തെലുങ്കാനയില്‍ കോണ്‍ഗ്രസ് നേതാവ് എ. രവാന്ദ് റെഡ്ഡിയുടെ വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.