ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞു; 30പേരെ കാണാതായി

അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 30 പേരെ കാണാതായി. പത്ത് പേരെ രക്ഷപ്പെടുത്തി.

11ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. കാണാതായവര്‍ക്കായി ദുരന്ത നിവാരണ സേനകള്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

ദേ​വ​പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഗാ​ന്ധി പൊ​ച്ച​മ്മ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​പ്പി​കൊ​ണ്ടാ​ലു​വി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ദ്നാ​ന്‍ ന​യീം അ​സ്മി പ​റ​ഞ്ഞു. ആ​ന്ധ്ര​പ്ര​ദേ​ശ് ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍റേ​താ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബോ​ട്ടെ​ന്നാ​ണ് വി​വ​രം. കാ​ണാ​താ​യ​വ​ര്‍​ക്കാ​യി ഹെ​ലി​കോ​പ്റ്റ​റി​ലും തെ​ര​ച്ചി​ല്‍ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Top