സയിദ് മുഷ്താഖ് അലി ടൂർണമെന്റ്; കേരളത്തിനു ബാറ്റിങ് 

മുംബൈ: സയിദ് മുഷ്താഖ് അലി ടൂർണമെന്റില്‍ ഗ്രൂപ്പ് ഇയില്‍ ഒന്നാമത് നിൽക്കുന്ന കേരളം ഇന്ന് ആന്ധ്രയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ആന്ധ്ര ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ വമ്പന്മാരായ മുംബൈ, ദില്ലി എന്നിവരെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം കേരളം. ദില്ലിക്കെതിരെ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് കേരളം ഇറങ്ങുന്നത്. റോബിന്‍ ഉത്തപ്പ, അസറുദ്ദീന്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തിന്റെ കരുത്ത്.

കേരള ടീം: റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, എസ് മിഥുന്‍, എസ് ശ്രീശാാന്ത്, ജലജ് സക്‌സേന, ബേസില്‍ തമ്പി, കെ എം ആസിഫ്. ആന്ധ്ര: അശ്വിന്‍ ഹെബ്ബാര്‍, എസ് ഭരത്, റിക്കി ബുയി, അമ്പാട്ടി റായുഡു, പ്രശാന്ത് കുമാര്‍, ധീരജ് കുമാര്‍, മനീഷ് ഗോല്‍മാരു, ചീപ്പുറപ്പള്ളി സ്റ്റീഫന്‍, ഹരിശങ്കര്‍ റെഡ്ഡി, ലളിത് മോഹന്‍, ഷൊയ്ബ് ഖാന്‍.

Top