തിരുവനന്തപുരം : മാവോയിസ്റ്റ് മേഖലയായ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ടുണിയില്‍ വന്‍ കഞ്ചാവു വേട്ട. 325 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ വിശാഖപട്ടണം പല്ലാവരു സ്വദേശി ശ്രീനിവാസി(21)നെ തിരുവനന്തപുരം ഷാഡോ പൊലീസ് പിടികൂടി. പൂന്തുറ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഗോദാവരിയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം കേരളത്തിലേക്ക് കൊണ്ടുപോകാനായി കൈമാറിയ സമയത്താണ് പ്രതിയെ പിടികൂടിയത്. മാവോയിസ്റ്റ്-നക്സല്‍ സാന്നിധ്യമുള്ള മേഖലയില്‍ തോക്കും മറ്റു മാരകായുധങ്ങളുമായാണ് ഇവര്‍ കഞ്ചാവ് കൈമാറുന്നത്.