ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ആന്‍ഡ്രോയിഡ് 11 ലഭ്യമാക്കിയാണ് ഗൂഗിള്‍ പുതിയ വേര്‍ഷനിലേക്ക് കടന്നത്. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ് ബാക്ക് ആപ്ലിക്കേഷന് അപ്‌ഡേറ്റ് ലഭിച്ചതിന് ശേഷമാണ് അടുത്ത വേര്‍ഷന്‍ വരുന്നത് ഉറപ്പിച്ചത്.
പുതിയ വേര്‍ഷന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗൂഗിള്‍ ബീറ്റ പരിശോധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ചിലാണ് സാധാരണയായിആന്‍ഡ്രോയിഡ് പുറത്തിറക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് 11 പ്രിവ്യൂ പുറത്തിറങ്ങിയത് ഫെബ്രുവരിയിലായിരുന്നു.
ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ്ബാക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു മെസ്സേജ് ലഭിക്കുന്ന രീതിയിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്.