ഗൂഗിള്‍ പുറത്തിറക്കുന്ന ആന്‍ഡ്രോയിഡിന്‍റെ എട്ടാമത്തെ വേര്‍ഷനാണ് ആന്‍ഡ്രോയിഡ് ഓറിയോ.
ഐക്കണ്‍ ഷേപ്സ്, നോട്ടിഫിക്കേഷന്‍ സ്ലോട്ട്, സ്മാര്‍ട്ട് ടെക്സ്റ്റ് സെലക്ഷന്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന ഒട്ടേറെ സവിശേഷതകളാണ് ആന്‍ഡ്രോയിഡ് ഓറിയോയില്‍ എത്തിയിരിക്കുന്നത്.
എന്നാൽ ആന്‍ഡ്രോയിഡിന്‍റെ ഈ പുതിയ പതിപ്പ് എല്ലാ ഫോണുകളിലും ലഭ്യമല്ല.
നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകള്‍ ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് എത്തിയിരുന്നത്. നോക്കിയ 8ന് ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടും.
ഗൂഗിള്‍ ഔദ്യോഗികമായി ആന്‍ഡ്രോയിഡ് 8.0 ഓറിയോ അടുത്തിടെയാണ് അവതരിപ്പിച്ചത്.
ആന്‍ഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് ലഭിക്കാനായി നോക്കിയ ഉപഭോക്താള്‍ കുറച്ചു കാത്തിരിക്കേണ്ടി വരും.
നോക്കിയ സ്മാര്‍ട്ട്ഫോണ്‍ പരമ്പരയെ സംബന്ധിച്ചിടത്തോളം ആന്‍ഡ്രോയിഡ് ഓറിയോ ചില രസകരമായ പുതിയ സവിശേഷതകള്‍ കൊണ്ടു വരുന്നുണ്ട്.
പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്, നോട്ടിഫിക്കേഷന്‍ സ്ലോട്ട്സ്, ആന്‍ഡ്രോയിഡ് ഇന്‍സ്റ്റന്‍റ്ആപ്പ്സ്, ഗൂഗിള്‍ പ്ലേ പ്രൊട്ടക്‌ട്, മികച്ച കണക്ടിവിറ്റി, നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ് എന്നിവയാണ് സവിശേഷതകൾ.