ന്യൂഡല്‍ഹി:യാത്രക്കാര്‍ കൂടുതലും ആശ്രയിക്കുന്ന ട്രെയിന്‍ ടിക്കറ്റ് എളുപ്പത്തില്‍ ബുക്ക് ചെയ്യുന്നതിന് ഐആര്‍സിടിസിയുടെ വെബ് സൈറ്റ് പുതുക്കുന്നു.
ഇതു സംബന്ധിച്ച് പുതിയ ആന്‍ഡ്രോയ്ഡ് ആപ്പ് അവതരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വേഗത്തില്‍ ലോഗിന്‍ ചെയ്ത് എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതാകും പുതിയ വെബ്‌സൈറ്റ്.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടയില്‍ സമയ പരിധി കഴിഞ്ഞ് ലോഗ് ഔട്ടാകുന്ന പ്രശ്‌നവും പരിഹരിക്കും.
ട്രെയിന്‍ എത്തുന്നതും പുയറപ്പെടുന്നതുമായ വിവരങ്ങള്‍ എസ്എംഎസ് വഴി യാത്രക്കാരെ അറിയിക്കുന്ന സൗകര്യവും ഏര്‍പ്പെടുത്തും.
യാത്രക്കിടെ ട്രെയിന്‍ വൈകുന്ന വിവരവും അടുത്തസ്റ്റേഷനും അവസാന സ്റ്റേഷനും എത്തുന്ന സമയവും മൊബൈലില്‍ എസ്എംഎസ് ആയി അറിയിക്കും.
വൈകാനുണ്ടായ കാരണവും അതോടൊപ്പമുണ്ടാകും. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ ഉപഗ്രഹത്തിന്റെ സഹായത്തോടെയാകും ഈ സൗകര്യം ക്രമീകരിക്കുക.