ആന്‍ഡ്രോയിഡ് പി എന്ന വിളിപ്പേരില്‍ ആന്‍ഡ്രോയിഡ് പതിപ്പിന്റെ ആദ്യ രൂപം ഗൂഗിള്‍ പുറത്തിറക്കി. ഡെവലപ്പര്‍മാര്‍ക്കും ബീറ്റ ടെസ്റ്റര്‍മാര്‍ക്കും വേണ്ടിയാണ് ആന്‍ഡ്രോയിഡ് പി ഇറക്കിയിരിക്കുന്നത്. ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ കൈവശമുള്ളവര്‍ക്ക് ആന്‍ഡ്രോയിഡ് പി ഡെവലപ്പര്‍ ഡൗണ്‍ലേഡ് ചെയ്ത് പരീക്ഷിക്കാവുന്നതാണ്.
മെസ്സേജിങ് ആപ്പുകളിലേക്കു പോകാതെ തന്നെ എല്ലാ മേസ്സേജുകള്‍ക്കും നോട്ടിഫിക്കേഷന്‍ പാനലില്‍ നിന്നു തന്നെ മറുപടി നല്‍കാനുള്ള സൗകര്യം ഇതിലുണ്ട്. വോളിയം കണ്‍ട്രോള്‍ സ്ലൈഡര്‍ മുകളില്‍ നിന്ന് വലതുവശത്തേക്കും നോട്ടിഫിക്കേഷന്‍ പാനലില്‍ മേസ്സേജുകള്‍ക്കൊപ്പം ചിത്രങ്ങളും, മെസ്സേജുകള്‍ക്കു മറുപടി നല്‍കാന്‍ എഐ നിര്‍ദേശിക്കുന്ന ഒറ്റവരി മറുപടികളും പതിപ്പിലെ സവിശേഷതകളാണ്.