ആന്‍ഡ്രോയിഡ് പി വേര്‍ഷന്റെ സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം

ന്‍ഡ്രോയിഡ് പൈ എന്ന ആന്‍ഡ്രോയ്ഡ് 9.0 വേര്‍ഷനാണ് ആന്‍ഡ്രോയിഡ് പി. കഴിഞ്ഞ മെയ് മാസം ആയിരുന്നു ആന്‍ഡ്രോയിഡ് പി ബീറ്റാ വേര്‍ഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നത്. അതിന് ശേഷം ഇപ്പോള്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലേക്ക് സ്റ്റേബിള്‍ ആയ ആന്‍ഡ്രോയ്ഡ് പി വേര്‍ഷന്‍ എത്തിയിരിക്കുകയാണ്. പി വേര്‍ഷന്റെ സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം.

ആപ്പുകള്‍ തുറക്കാതെ തന്നെ നേരിട്ട് ആപ്പ് ആക്ഷനുകള്‍ നടത്താനായുള്ള സൗകര്യം വേര്‍ഷനിലുണ്ട്. അടിമുടി മാറ്റത്തോടെയാണ് നാവിഗേഷന്‍ ഗസ്റ്ററുകള്‍ ആന്‍ഡ്രോയിഡ് പിയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളെ മനസ്സിലാക്കാനും ഫോണിന്റെ ഊര്‍ജ്ജ ഉപഭോഗം പരമാവധി മെച്ചപ്പെടുത്താനും അഡാപ്റ്റീവ് ബാറ്ററി AI ആന്‍ഡ്രോയിഡ് പി ഇവിടെ ഉപയോഗിക്കുന്നു.

പുതിയ ഡാഷ്‌ബോര്‍ഡ് ആന്‍ഡ്രോയിഡ് പിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഒരു ദിവസം നിങ്ങള്‍ ഏതൊക്കെ ആപ്പുകള്‍ എത്ര സമയം ഉപയോഗിച്ചു, ഫോണ്‍ എത്ര നേരം ഉപയോഗിച്ചു തുടങ്ങി ഫോണില്‍ നിങ്ങള്‍ ചിലവഴിച്ച ഓരോന്നും വ്യക്തമായി അറിയാന്‍ സാധിക്കും.

Top