ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സ്ഥാപനമായ സോഫോസിലെ വിദഗ്ദര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള 15 ആപ്ലിക്കേഷനുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.
ഈ ആപ്ലിക്കേഷനുകള്‍ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കെല്‍പ്പുള്ള അപകടകരമായ സോഫ്റ്റ് വെയര്‍ അടങ്ങുന്നവയാണെന്നാണ് കണ്ടെത്തല്‍. ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇതിനോടകം പത്ത് ലക്ഷത്തിലധികം പേര്‍ ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സോഫോസ് ചൂണ്ടിക്കാണിക്കുന്നു.
ഇക്കൂട്ടത്തില്‍ ചില ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അവ ഫോണിന് യോജിച്ചതല്ലെന്ന അറിയിപ്പാണ് കാണുക. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ലോഗോ അപ്രത്യക്ഷമായി എന്നു കണ്ടാല്‍ സെറ്റിങ്സിലെ ആപ്ലിക്കേഷന്‍ മാനേജര്‍ സെക്ഷനില്‍ പോയി ആ ആപ്ലിക്കേഷന്‍ അതിലുണ്ടോ എന്ന് നോക്കണം. യഥാര്‍ത്ഥ ലോഗോയ്ക്ക് പകരം ആന്‍ഡ്രോയിഡ് ഐക്കണ്‍ ആയിരിക്കും അതിനുണ്ടാവുക. ഉടന്‍ തന്നെ ആ ആപ്ലിക്കേഷന്‍ ഫോഴ്സ് സ്റ്റോപ്പ് ചെയ്ത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സോഫോസ് നിര്‍ദേശിക്കുന്നു. ആപ്പ് റിവ്യൂ വായിച്ചതിന് ശേഷം മാത്രമേ അവ ഓരോ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും സോഫോസ് വിദഗ്ദര്‍ പറഞ്ഞു.
ImageProcessing
Flash On Calls & Messages
Rent QR Code
Image Magic
Generate Elves
QR Artifact
Find Your Phone
Background Cut Out
Photo Background
Background Cut Out
Auto Cut Out
Auto Cut Out 2019
SavExpense
Scavenger Speed
Auto Cut Out Pro