ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍ ആന്‍ഡി മുറെ വിംബിള്‍ഡണില്‍ ക്വാര്‍ട്ടറില്‍ നിന്നും പുറത്തായി. അമേരിക്കയുടെ 24 ാം സീഡ് സാം ക്വറി ബ്രിട്ടീഷ് താരത്തെ മറികടന്ന് സെമിയില്‍ കടന്നു.
രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് സാം ക്വറി വിജയിച്ചത്. 2009 ല്‍ ആന്‍ഡി റോഡിക്ക് ഗ്രാന്‍ഡ് സ്ലാം സെമിയില്‍ കടന്ന ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.
സ്‌കോര്‍: 3-6, 6-4, 6-7 (4-7), 6-1, 6-1.