ലണ്ടന്‍: എയ്‌ഗോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നിലവിലെ ചാമ്പ്യന്‍ ആന്‍ഡി മുറെ ആദ്യ റൗണ്ടില്‍ പുറത്തായി. ലോക 90-ാം നമ്പര്‍ താരം ജോര്‍ദാന്‍ തോംപ്‌സണ്‍ മുറയെ അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറെയുടെ തോല്‍വി.
ആദ്യ സെറ്റ് കനത്തപോരാട്ടത്തിനൊടുവില്‍ ടൈബ്രേക്കറിലാണ് മുറെ വിട്ടുനല്‍കിയത്.
എന്നാല്‍ രണ്ടാം സെറ്റ് അനായാസം ജോര്‍ദാന്‍ മുറെയില്‍ നിന്നും 6-2 ന് പിടിച്ചെടുത്തു. സ്‌കോര്‍: 7-6 (74), 62.
ക്വീന്‍സ് ക്ലബില്‍ ഇതാദ്യമായാണ് മുറെ ആദ്യ റൗണ്ടില്‍ പുറത്താകുന്നത്. രണ്ടാം സീഡ് സ്റ്റാന്‍ വാവ്‌റിങ്കയും മൂന്നാം സീഡ് മിലോസ് റോണിക്കും ഒന്നാം റൗണ്ടില്‍ പുറത്തായിരുന്നു.