ദുബായ് : ബ്രിട്ടന്റെ ആന്‍ഡി മുറെ ദുബായ് ഓപ്പണ്‍ ഫൈനലില്‍ കടന്നു. സെമിയില്‍ ഫ്രാന്‍സിന്റെ ലുക്കാസ് പൗളിയെ പരാജയപ്പെടുത്തിയാണ് മുറെ കലാശപ്പോരിന് അര്‍ഹനായത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. ആദ്യ സെറ്റില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെങ്കിലും രണ്ടാം സെറ്റില്‍ മുറെ ഏകപക്ഷീയ വിജയം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെ നേരിടും. സ്‌കോര്‍: 7-5, 6-1.