സോയ ഫാക്ടറിലൂടെ താനും ദുല്‍ഖറും നല്ല സുഹൃത്തുക്കളായെന്ന് നടന്‍ അംഗദ് ബേഡി. ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അംഗദ് ബേദി.
ഞാനും ദുല്‍ഖറും തമ്മില്‍ മനോഹരമായ സൗഹൃദം ഉടലെടുത്തു. ദുല്‍ഖറും ഞാനും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. അദ്ദേഹത്തിനും എനിക്കും വാഹനങ്ങളെക്കുറിച്ച് ധാരാളം സംസാരിക്കാനുണ്ട്. ദുല്‍ഖര്‍ മാന്യനാണ്. ഇനിയും അദ്ദേഹത്തിനോടൊപ്പം ജോലി ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അംഗദ് ബേദി പറഞ്ഞു.
തന്റെ ഒന്‍പത് മാസം പ്രായമുള്ള മകള്‍ക്ക് ദുല്‍ഖര്‍സമ്മാനം നല്‍കിയെന്നും അംഗദ് ബേദി പറഞ്ഞു. നടിയും അവതാരകയുമായ നേഹ ധൂപിയയാണ് അംഗദ് ബേദിയുടെ ഭാര്യ. 2018 മെയ് 10 നായിരുന്നു ഇവരുടെ വിവാഹം. അതേ വര്‍ഷം നവംബര്‍ മാസത്തിലാണ് മെഹറിന്റെ ജനനം.