എറണാകുളം: അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഭിന്നശേഷിക്കാരനായ വയോധികന്‍ പൊള്ളലേറ്റ് മരിച്ചു. ബാബു കെ എന്നയാളാണ് കെട്ടിടത്തിനുള്ളില്‍ പടര്‍ന്ന തീയില്‍പെട്ട് മരിച്ചത്. ഇന്നലെ നടന്ന തീ പിടുത്തത്തില്‍ ബാബു കെട്ടിടത്തില്‍ കുടുങ്ങുകയായിരുന്നു. കറുകുറ്റിയില്‍ ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമായ ശേഷമാണ് ബാബുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കെട്ടിടത്തിന് തീപിടിച്ചത്. മൂന്നുനില കോണ്‍ഗ്രീറ്റ് കെട്ടിടത്തില്‍ താഴെയുള്ള റസ്റ്റോറന്റിലേക്കും മറ്റ് സ്ഥാപനത്തിലേക്കും തീപടര്‍ന്നിരിന്നു. അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് അഗ്‌നി രക്ഷാ സേനാ യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്.