നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാനാവില്ലന്ന് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാനാവില്ലന്ന് കോടതി.

42 ഇനം തെളിവുകളുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടാണ് പ്രതിഭാഗം അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കാറിനുള്ളില്‍ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

പ്രതികളുടെ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല. ദൃശ്യങ്ങല്‍ കോടതിയില്‍ വച്ച് പരിശോധിക്കാമെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.

ഏപ്രില്‍ 17ന് ആണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങല്‍ പൊലീസ് കോടതിക്ക് കൈമാറിയത്.

Top