ആഞ്ജലീന ജോളി അവതരിപ്പിച്ച കഥാപാത്രങ്ങളിലെ ഏറ്റവും മികച്ച കഥാപാത്രമാണ് മെയിൽഫീസെന്റ് . ചിത്രത്തിന്റെ രണ്ടാം ഭാഗം മെയിൽഫീസെന്റ്-2 ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ലണ്ടനിൽ ആരംഭിക്കും.
ജോക്കിം റോണിങിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാന്റസി ചിത്രത്തിൽ മന്ത്രവാദിയുടെ വേഷത്തിലാണ് 42 കാരിയായ ആഞ്ജലീന ജോളി എത്തുന്നത്. 2014-ൽ എത്തിയ മെയിൽഫീസെന്റിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ 750 മില്യൺ യുഎസ് ഡോളർ നേടിയിരുന്നു മെയിൽഫീസെന്റ് .