ബാഴ്‌സ: പാരീസ് സെന്റ് ജര്‍മ്മന്റെ അര്‍ജന്റീനിയന്‍ താരം എയ്ഞ്ചലോ ഡി മരിയ ബാഴ്‌സയിലേക്ക് എത്തുന്നു .
ഡി മരിയയുമായി കരാര്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.
ലിവര്‍പൂളിന്റെ ഫിലിപ്പ് കുട്ടീന്യോയും ബൊറൂസിയ്യ ഡോട്ട് മുണ്ടിന്റെ ഔസ്മാന്‍ ഡെംബേലയേയും സ്വന്തമാക്കുന്നതില്‍ ബാഴ്‌സയ്‌ക്കേറ്റ തിരിച്ചടിയാണ് ഡിമരിയയെ സ്വന്തമാക്കാനുള്ള കാരണം.
സുവാരസിന് ലാലിഗയില്‍ കളിക്കാൻ സാധിക്കാത്തതിനാൽ ഒരു താരത്തെ അടിയന്തരമായി ബാഴ്‌സയ്ക്ക് സ്വന്തം നിരയിലെത്തിക്കണം.
പാരീസ് സെന്റ് ജെര്‍മ്മനിലേക്ക് നെയ്മറെത്തിയതോടെ പ്രാധാന്യം കുറഞ്ഞ ഡി മരിയക്ക് എംബാപ്പയും പിഎസ്ജിയിലേക്ക് വരുന്നത് മറ്റൊരു തിരിച്ചടിയായി. ഇതോടെയാണ് സ്‌പെയിനിലേക്ക് മടങ്ങാന്‍ ഡി മരിയ തീരുമാനമെടുത്തത്.
നാല് വര്‍ഷത്തോളം റയലിന് വേണ്ടി കളിച്ച താരമാണ് എയ്ഞ്ചല്‍ ഡി മരിയ. 2010ലാണ് മരിയ റയലിലെത്തിയത്.
ഓസിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ഒപ്പം റയലില്‍ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു എയ്ഞ്ചല്‍ ഡി മരിയ.
2014 വരെ മാഡ്രില്‍ തുടര്‍ന്ന മരിയ പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും ഒരു വര്‍ഷത്തിനിപ്പുറം പാരീസ് സെന്റ് ജെര്‍മനിലേക്കും മാറി.