angry batsman hurls stump kills bangladesh teen

ധാക്ക: ബംഗ്ലാദേശില്‍ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റമ്പ് ഏറുകൊണ്ട് പതിനാലുകാരന്‍ കൊല്ലപ്പെട്ടു.

ഔട്ടായതിന്റെ ദേഷ്യത്തില്‍ ബാറ്റ്‌സ്മാന്‍ ഊരിയെറിഞ്ഞ സ്റ്റമ്പ് കൊണ്ടാണ് ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫൈസല്‍ ഹുസൈന്‍ മരിച്ചത്. ചിറ്റഗോങില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം.

ക്ലീന്‍ ബൗള്‍ഡായ ബാറ്റ്‌സ്മാന്‍ സ്റ്റമ്പ് ഊരിയെടുത്ത് വായുവിലേക്ക് എറിയുകയായിരുന്നു. ആ സ്റ്റമ്പ് വിക്കറ്റിന് അടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫൈസലിന്റെ കഴുത്തിലും തലയിലും ചെന്ന് പതിക്കുകയായിരുന്നുവെന്ന്‌ അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ ജഹാംഗീര്‍ ആലം പറഞ്ഞു

വേദന കൊണ്ട് ഗ്രൗണ്ടില്‍ വീണ ഫൈസലിനെ ഉടനെത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബാറ്റ്‌സാമനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി

Top