തൃശ്ശൂര്‍ : പറയാനുള്ളത് പറയേണ്ടിടത്ത് തന്നെ പറയുമെന്ന് എംഎല്‍എ അനില്‍ അക്കരെ. തങ്ങള്‍ ആരുടെയും മൈക്ക് സെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി യുവ എംഎല്‍എമാര്‍ പ്രവര്‍ത്തിച്ചുവെന്ന പി.ജെ കുര്യന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്.
‘പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയും, പാര്‍ട്ടിയുടെ അന്തിമ തീരുമാനം അനുസരിക്കുകയും ചെയ്യും, നമ്മുടെ കാര്യം വരുമ്പോള്‍ അച്ചടക്കം, കാര്യം കഴിഞ്ഞാല്‍ പുരപ്പുറത്ത്, ആ ശീലവും ഇല്ല’.അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.