തൃശൂര്‍ ഡിസിസിയുടെ അധ്യക്ഷ സ്ഥാനം കെ.പി.സി.സി പ്രസിഡന്റ് ഏറ്റെടുക്കണമെന്ന്…

വടക്കാഞ്ചേരി:തൃശൂര്‍ ഡിസിസിയുടെ അധ്യക്ഷ സ്ഥാനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുക്കണമെന്ന് അനില്‍ അക്കര എംഎല്‍എ . തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലെന്നും ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ് എന്നുമാണ് അനില്‍ അക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഡിസിസി പ്രസിഡന്റായ ടി.എന്‍ പ്രതാപന്‍ എം.പിയായതോടെ പകരം ഡിസിസി അധ്യക്ഷനെ ഇതുവരെ നിയമിച്ചിട്ടില്ല. അധ്യക്ഷ സ്ഥാനത്തിനായി ഐ ഗ്രൂപ്പും എ ഗ്രൂപ്പും ചരടുവലികള്‍ തുടരുന്നതിനിടയിലാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. വി.കെ ശ്രീകണ്ഠന്‍ എംപിയായതോടെ പാലക്കാട് ഡിസിസിക്കും പുതിയ അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൃശ്ശൂർ ഡിസിസിക്ക് പ്രസിഡന്റില്ല ,
ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്‌ .
മാസങ്ങൾ കഴിഞ്ഞു.
ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ ?
ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്
കെപിസിസി പ്രസിഡന്റാണ്‌ ..

Top