റാഫേല്‍ വിവാദ സമയത്ത് അനില്‍ അംബാനിയുടെ ഫോണും ചോര്‍ത്തി

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടിക പുറത്ത്. റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട വിവാദ സമയത്ത് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഫോണും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍.

2018ല്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കത്തെ ചൊല്ലിയുള്ള വിവാദസമയത്താണ് അനില്‍ അംബാനിയുടെയും റിലയന്‍സ് എ.ഡി.എ ഗ്രൂപ്പിലെ മറ്റൊരു ഉദ്യോഗസ്ഥന്റെയും ഫോണ്‍ നിരീക്ഷണത്തിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ അനില്‍ അംബാനി ഈ നമ്പര്‍ ഉപയോഗിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. റിലയന്‍സ് കോര്‍പ്പറേഷന്‍ കമ്മ്യൂണിക്കേഷന്‍ മേധാവിയുടെ പേരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് തലവന്‍ ടോണി യേശുദാസന്റെ നമ്പരാണ് പെഗാസസ് വഴി നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ ഭാര്യയുടെ നമ്പരും പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. നേരത്തെ സി.ബി.ഐ മുന്‍ മേധാവി അലോക് വര്‍മ്മയുടെയും സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെയും ഫോണ്‍ ചോര്‍ത്തിയതായ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

ദസോ ഏവിയേഷന്റെ ഇന്ത്യന്‍ പ്രതിനിധിയായ വെങ്കിടറാവു പോത്തേനി, സാബ് മേദാവി ഇന്ദ്രജിത്ത് സിയാല്‍, ബോയിങ് ഇന്ത്യ മേധാവി പ്രത്യുഷ് കുമാര്‍ എന്നിവരൊക്കെ പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

Top