അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ല, എംഎല്‍എയോ എംപിയോ ആകില്ല; കെ മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസ് വിട്ടുപോയ അനില്‍ ആന്റണിക്ക് എതിരെ ആരോപണവുമായി കെ മുരളീധരന്‍. അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ല. കേരളത്തില്‍ നിന്ന് അനില്‍ ആന്റണി എംഎല്‍എയോ എംപിയോ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ അനില്‍ ആന്റണിക്ക് അവസരങ്ങളുണ്ടായിരുന്നു. രാജസ്ഥാന്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനം അനില്‍ ആന്റണിക്ക് തടസ്സമായിരുന്നില്ല. പാര്‍ട്ടിയെ തിരിഞ്ഞ് കൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതി കിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും തര്‍ക്കത്തിലും മുരളീധരന്‍ പ്രതികരിച്ചു. മറ്റുള്ളവരുടെ പക്വത താന്‍ അളക്കുന്നില്ല, പക്വത കുറവ് തനിക്കാണെന്നാണ് ചിലരുടെ വിമര്‍ശനമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി പരിപാടിയില്‍ കെപിസിസി അദ്ധ്യക്ഷനും യുഡിഎഫ് പരിപാടിയില്‍ പ്രതിപക്ഷ നേതാവുമാണ് ആദ്യം സംസാരിക്കുകയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top