‘അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയാക്കിയത് പിതൃശൂന്യ നിലപാട്’; നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച കാര്‍ഷിക മോര്‍ച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാര്‍ഷിക മോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ ശ്യാം തട്ടയിലിന് എതിരെയാണ് നടപടി. സംഘടനാ അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിനാണ് ബെജിപെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

പാര്‍ട്ടി നടപടിയില്‍ പ്രതികരണവുമായി ശ്യാം തട്ടയില്‍ രംഗത്തെത്തി. പിസിയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പരസ്യമായി എതിര്‍ത്തി പാര്‍ട്ടി സംഘടനാ ചുമതല പരസ്യമായി ഉപേക്ഷിച്ച എന്നെ എന്തിനാ പ്രസിഡന്റെ മൂന്നാം തീയതി പുറത്താക്കുന്നത്…? ഞാന്‍ എന്നും മരണം വരയും ദേശീയതക്ക് ഈ സനാതനധര്‍മ്മത്തിന് ഒപ്പാമാണ്….എന്റെ ജീവനായ പ്രസ്ഥാനത്തിനൊപ്പാമാണ്….മറ്റ് പാര്‍ട്ടിക്കാര്‍ മെനക്കെട്ട് വിളിക്കണ്ട- എന്നാണ് പോസ്റ്റില്‍ കുറിച്ചത്.

Top