ഡല്‍ഹി : ആറന്‍മുള വിമാനത്താവളം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കില്ല.
സംസ്ഥാന സര്‍ക്കാരാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് പരിസ്ഥിതി മന്ത്രി അനില്‍ ധാവെ പറഞ്ഞു.
വിമാനത്താവളം വേണമോ വേണ്ടയോ എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. സമിതികള്‍ പല നിലപാടുകള്‍ സ്വീകരിച്ചാലും അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആറന്മുള വിമാനത്താവള പദ്ധതിക്കായി പാരിസ്ഥിതിക പഠനം നടത്താന്‍ വിദഗ്ദ്ധ സമിതി ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ധവെയ്ക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിവേദനം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്.