ന്യൂഡല്‍ഹി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണിയുടെ മകന് അനില്‍ കെ ആന്റണിയെ കെ പി സി സി സോഷ്യല്‍ മീഡിയ കോഡിനേറ്ററായി രാഹുല്‍ ഗാന്ധി നിയമിച്ചു.
നേരത്തേ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി അനില്‍ കെ ആന്റണി ചുമതലയേറ്റിരുന്നു.ശശി തരൂരിന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്ന് അനില്‍ ആന്റണി ചുമതലയേറ്റെടുത്തത്. എന്നാല്‍ കെ പി സി സി ഭാരവാഹിത്വത്തിന് തുല്യമാണ് കണ്‍വീനര്‍ സ്ഥാനമെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തി പരിചയമില്ലാത്ത ഒരാളെ തല്‍സ്ഥാനത്തേക്ക് നിയമിച്ചത് ശരിയായില്ലെന്നും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കെപിസിസി ഭാരവാഹിത്വത്തിലേക്കോ സ്ഥാനാര്‍ഥിത്വത്തിലേക്കോ ഉള്ള ചുവടുവെയ്പിന്റെ തുടക്കമാണിതെന്നും യൂത്ത് കോണ്‍ഗ്രസ് കെഎസ് യു നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.