തിരുവനന്തപുരം: നരേന്ദ്ര മോദിയെ ‘വിശ്വഗുരു’ എന്ന് വിശേഷിപ്പിച്ച് അനില്‍ കെ ആന്റണി. മൂന്നാം തവണയും എന്‍ഡിഎ അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അനില്‍ ആന്റണി പറഞ്ഞു. മോദിയുടെ ഗ്യാരണ്ടിയിലൂടെ ജര്‍മ്മനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായി മാറുമെന്നും അനില്‍ ആന്റണി പറഞ്ഞു.
ലോക നേതാവായ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന് ആകെയുള്ളത് എല്ലാവരും ഒരേപോലെ വര്‍ഗീയ വാദികള്‍ എന്നത് മാത്രം. പ്രതിപക്ഷം ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ ഇന്ത്യന്‍ ജനത മാലിന്യ കൊട്ടയില്‍ എറിഞ്ഞതായും അനില്‍ ആന്റണി.