ബോളിവുഡ് നടി സോനം കപൂറിന് ഇന്ന് പിറന്നാള്‍. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന് ആശംസകള്‍ നേര്‍ന്ന് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അച്ഛനും നടനുമായ അനില്‍ കപൂര്‍.
‘എന്റെ മകള്‍, ആനന്ദ് അഹൂജയുടെ യഥാര്‍ത്ഥ പങ്കാളി, സ്‌ക്രീനിലെ താരം,അനുകരിക്കാനാവാത്ത സ്‌റ്റൈല്‍ ഐക്കണ്‍. അവളാണ് എന്റെ അഭിമാനം, എന്റെ ആത്മവിശ്വാസം, എന്റെ സന്തോഷം, എനിക്കറിയാവുന്നവരില്‍ വച്ചേറ്റവും വലിയ മനസിന് ഉടമയായവള്‍ ( ഞാന്‍ ഭയക്കുന്ന ഒരേ ഒരു വ്യക്തിയും) ഇപ്പോഴിതാ മികച്ച ഒരു ഷെഫും…ജന്മദിനാശംസകള്‍ സോനം. നീ ഇന്ന് ഞങ്ങള്‍ക്കൊപ്പം ഉള്ളതില്‍ ഏറെ സന്തോഷം… എപ്പോഴും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു’. അനില്‍ കപൂര്‍ കുറിച്ചു.
അതേസമയം, അച്ഛന്റെ ആശംസയ്ക്ക് നന്ദി പറഞ്ഞ് സോനവും രംഗത്തെത്തിയിട്ടുണ്ട്.
ഭര്‍ത്താവ് ആനന്ദ് അഹൂജയാണ് ഈ ജന്മദിനത്തിലെ തന്റെ അനുഗ്രഹമെന്നാണ് സോനം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ‘ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവ്, എനിക്കെന്താണോ ആവശ്യം അതെല്ലാം നല്‍കുന്നയാള്‍, എന്റെ ജന്മദിനത്തിലെ അനുഗ്രഹം ഇവനാണ്. ആദ്യം കെട്ടിപ്പിടിച്ച അന്നു മുതല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു ആനന്ദ്.’.സോനം കുറിക്കുന്നു