കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ വിവാഹ വീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ലെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച ഈ പ്രദേശത്ത് വനപാലകര്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്.
പുലിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവുകളൊന്നും പരിശോധനയില്‍ ലഭിച്ചില്ല. സ്ഥലത്ത് സ്ഥാപിക്കാന്‍ ക്യാമറകള്‍ എത്തിച്ചിരുന്നെങ്കിലും കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥര്‍ തിരിച്ചുകൊണ്ടുപോയി. പുലിയുടെ വിസര്‍ജ്യമോ ഭക്ഷ്യാവശിഷ്ടങ്ങളോ കണ്ടെത്താനാവാത്തതിനാലാണ് പുലിയല്ലെന്ന് സ്ഥിരീകരിച്ചത്.
വീടിനു പിന്നില്‍ കണ്ടെത്തിയ കാല്‍പാട് ഞായറാഴ്ച വീണ്ടും പരിശോധിച്ചെങ്കിലും പുലിയുടെതല്ലെന്ന് വ്യക്തമായി. വീഡിയോയില്‍ പതിഞ്ഞ ജീവിക്ക് യഥാര്‍ഥത്തില്‍ കൂടുതല്‍ വലിപ്പമില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.