ഈദ് ദിനത്തില്‍ ഇറച്ചി മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പോളിത്തീന്‍ ബാഗുകള്‍ വിതരണം ചെയ്ത് ഡല്‍ഹി നഗരസഭ

ന്യൂഡല്‍ഹി: ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ അടുത്തെത്തിക്കഴിഞ്ഞു. ഇറച്ചി വിഭവങ്ങളാണ് ഈ ദിനത്തില്‍ വയറും മനസ്സും നിറക്കുന്നത്. പക്ഷേ, അതു മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനും സംസ്‌ക്കരിക്കാനും ഡല്‍ഹി പോലൊരു നഗരത്തെ സംബന്ധിച്ച് വലിയ പ്രതിസന്ധി തന്നെയാണ്. ഇതിനൊരു ചെറിയ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ആംആദ്മി ഭരണകൂടം. പോളിത്തീന്‍ ബാഗുകള്‍ ആളുകള്‍ക്ക് നല്‍കിക്കൊണ്ടാണ് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

എഎപി കൗണ്‍സിലര്‍ രേഖ ത്യാഗിയുടെ നേതൃത്വത്തിലാണ് തീരുമാനം. ഇറച്ചി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ചിലപ്പോള്‍ മറ്റ് മതക്കാര്‍ക്ക് അത് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. ഇതിനുള്ള സാമ്പത്തിക കാര്യങ്ങളും പ്രാവര്‍ത്തികമാക്കേണ്ട രീതിയുമെല്ലാം പിന്നീട് ചര്‍ച്ച ചെയ്യും. മാലിന്യസംസ്‌ക്കരണം വളരെ പ്രാധാന്യമര്‍ഹിക്കുന്ന നഗരമാണ് ഡല്‍ഹി.

Top