ബംഗളൂരു: ലോങ് ജംപ് താരവും ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത തള്ളി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ബിജെപിയുടെ അംഗത്വ കാമ്പയ്നില്‍ അഞ്ജു എത്തിയത് തന്നെ കാണാനാണെന്നും ബംഗളൂരുവില്‍ അഞ്ജു ഒരു അക്കാദമി തുടങ്ങുന്നുണ്ടെന്നും ഈ പ്രോജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനാണ് എത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.
വേദിയിലെത്തിയ അവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാതക നല്‍കിയാണ് സ്വാഗതം ചെയ്തത്. അഞ്ജുവിന്റെ സൗകര്യം അനുസരിച്ചാണ് അവിടെ തന്നെ കാണാന്‍ അവര്‍ എത്തിയത്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കിയവര്‍ക്ക് പാതകയോടൊപ്പം റെസിപ്റ്റും നല്‍കിയിരുന്നുവെന്നും എന്നാല്‍ അഞ്ജുവിന് പാതക മാത്രമാണ് നല്‍കിയതെന്നും മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് അഞ്ജുവും രംഗത്തെത്തിയിരുന്നു. കുടുംബസുഹൃത്തായ വി.മുരളീധരനെ കാണാന്‍ പോയതാണെന്നും അപ്പോള്‍ അവര്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയേ ചെയ്തിട്ടുള്ളുവെന്നും അഞ്ജു വ്യക്തമാക്കിയിരുന്നു. ബിജെപി കര്‍ണാടക എന്ന ഫെയ്‌സ്ബുക് പേജിലും വാര്‍ത്താ ഏജന്‍സി എഎന്‍ഐയുമാണ് അഞ്ജു ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്. ഇതോടെ വിവിധ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാര്‍ത്തയും ചിത്രവും പ്രചരിച്ചിരുന്നു.