കാസർകോട്: കാസർകോട്ടെ 19 കാരി ഭഷ്യവിഷബാധ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. കൂടുതൽ വ്യക്തതയ്ക്കായി രാസപരിശോധന നടത്തും. അഞ്ജു ശ്രീയുടെ ആന്തരകികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. യുവതിയെ ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് വിവരങ്ങൾ ശേഖരിച്ചു. കമ്മീഷൻ സർക്കാരിന് ഇന്ന് നാളെയോ റിപ്പോർട്ട് സമർപ്പിക്കും.
അണുബാധ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാലാണ് മരണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എംവി രാമദാസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണത്തിന്റെ കുടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭക്ഷ്യവിഷബാധയുടെ പേരിൽല ലൈസൻസ് റദ്ദാക്കുന്ന ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും പിന്നീട് ലൈസൻസ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കാസർകോട്ടെ സംഭവം അന്വേഷിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷനോട് നിർദേശിച്ചതായും മന്ത്രി പറഞ്ഞു.