Ankamaly-johny-nellore

അങ്കമാലി: അങ്കമാലി സീറ്റിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്ത്. അങ്കമാലിയില്‍ താന്‍ തന്നെ മത്സരിക്കുമെന്നും സീറ്റ് ജേക്കബ് വിഭാഗത്തില്‍ നിന്ന് എടുത്തുമാറ്റുന്നത് തനിക്കും പാര്‍ട്ടിക്കും മാനസിക വിഷമമുണ്ടാക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ജോണി നെല്ലൂരിന്റെ പ്രസ്താവന.

അങ്കമാലിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമാണ്. അതിനാല്‍ ഇവിടെ ഘടകകക്ഷിക്ക് നല്‍കുന്നതാണ് നല്ലത്. ഘടകകക്ഷികളുടെ സീറ്റുകള്‍ ഏകപക്ഷീയമായി തിരിച്ചെടുക്കുന്നത് ശരിയല്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

അതേസമയം അങ്കമാലി സീറ്റ് കിട്ടിയേ മതിയാകൂ എന്നാണെങ്കില്‍ തങ്ങളില്‍ നിന്ന് ഏറ്റെടുത്ത മൂവാറ്റുപുഴ സീറ്റ് തിരിച്ചുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ നിന്ന് താനും അനൂപ് ജേക്കബുമായിരിക്കും മത്സരിക്കുകയെന്നും ഡെയ്‌സി ജേക്കബിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

Top