അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: രാജ്യത്തെ അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള അങ്കണവാടികള്‍ ഈ മാസം തുറക്കാമെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം.

അതേസമയം, പൂനെ സിറം ഇന്‍സ്റ്റിട്യൂട്ടില്‍നിന്ന് പതിമൂന്ന് നഗരങ്ങളിലെ അംഗീകൃത സംഭരണകേന്ദ്രങ്ങളിലേക്ക് കോവിഷീല്‍ഡ് വാക്സിന്റെ 56 ലക്ഷം ഡോസ് കനത്ത സുരക്ഷാസംവിധാനങ്ങളോടെ അയച്ചു. ജനുവരി പതിനാറിനാരംഭിക്കുന്ന ആദ്യഘട്ട വിതരണത്തിനായാണ് വാക്സിന്‍ അയച്ചു തുടങ്ങിയത്.

Top