ഐ.ടി.എഫ് ഡബിള്‍സ് ടെന്നീസ് കിരീടം ചൂടി അങ്കിത റെയ്‌ന

ദുബായ്: ഇന്ത്യയുടെ വനിതാ ടെന്നീസ് താരം അങ്കിത റെയ്‌നയ്ക്ക് ദുബായില്‍ നടന്ന ഫൈനലില്‍ ഐ.ടി.എഫ് ഡബിള്‍സ് കിരീടം. ജോര്‍ജിയന്‍ താരമായ എകറ്റരീന ജോര്‍ജോഡ്‌നൊപ്പമാണ് അങ്കിത കിരീടം നേടിയത്. സ്‌പെയിനിന്റെ ബോല്‍സോവ സാഡോയിനോവ് സ്ലൊവാക്യയുടെ കാസ യുവാന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സീഡില്ലാത്ത ഇന്തോ-ജോര്‍ജിയന്‍ സഖ്യം ഈ നേട്ടം കൈവരിച്ചത്. 6-4, 3-6, 10-6 ആണ് സ്‌കോര്‍. ഈ സീസണിൽ അങ്കിത നേടുന്ന നാലാമത്തെ ഡബിൾ‍സ്‌ ആണിത്.

27 കാരിയായ അങ്കിത ഈ വർഷം ഓഗസ്റ് മുതൽ 10 ടൂർണമെന്റുകൾക്കായി ആറ് രാജ്യങ്ങളിലാണ് യാത്ര ചെയ്തത്. 40 കോവിഡ് 19 ടെസ്റ്റുകൾക്കാണ് അങ്കിത വിധേയമായത്.

Top