ആന്‍ലിയയെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ പ്രതികരണവുമായ് നഴ്‌സിംഗ് സമൂഹം

കൊച്ചി: ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയയുടെ കേസില്‍ അവ്യക്തത തുടരുകയാണ്. ബാംഗ്ലൂരില്‍ നഴ്‌സായിരുന്ന ആന്‍ലിയയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് അവരെ അധിക്ഷേപിച്ചും നഴ്‌സിംഗ് സമൂഹത്തെ അങ്ങേയറ്റം അവഹേളിച്ചും ചിലര്‍ സമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു.

ഈ സാഹചര്യത്തില്‍ ആന്‍ലിയയെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നവരോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നഴ്‌സിംഗ് സമൂഹം. ആന്‍ലിയ പഠിച്ച വെസ്റ്റ് ഫോര്‍ട്ട് കോളേജ് ഓഫ് നഴ്‌സിംഗിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും യുഎന്‍ സംസ്ഥാന പ്രസിഡന്റുമായ ജാസ്മിന്‍ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ആന്‍ലിയയുടെ ഭര്‍ത്താവ് അവളെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും ആന്‍ലിയയെ കാണാതായപ്പോള്‍ എന്ത് കൊണ്ട് അവളുടെ മാതാപിതാക്കളെ ആദ്യം ആ വിവരം അറിയിച്ചില്ലെന്നും ജാസ്മിന്‍ഷാ ചോദിക്കുന്നു. ആന്‍ലിയയെ കുറിച്ച് പഠിച്ച കോളേജ് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വളരെ നല്ല അഭിപ്രായമാണ്. ഞാന്‍ കേട്ടറിഞ്ഞ സ്മാര്‍ട്ടായ ആന്‍ലിയ അത്ര പെട്ടെന്ന് മനസ്സ് തകരുന്നവളല്ലെന്നും ജാസ്മിന്‍ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Top