ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോക് പാല്‍ സമര നേതാവ് അണ്ണാ ഹസാരെ നയിക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹസാരെ വെള്ളിയാഴ്ച്ച മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്.
രാംലീല മൈതാനിയില്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെയും ഗ്രൂപ്പുകളെയും കൂട്ടില്ലെന്ന് ഹസാരെ നേരത്തെ അറിയിച്ചിരുന്നു. കര്‍ഷകരും സാധാരണക്കാരുമായി ചേര്‍ന്ന് തുടങ്ങിയ സമരം പൊളിക്കാന്‍ ഇന്ത്യ-പാക് യുദ്ധത്തിനു സമാനമായ സന്നാഹങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രമിക്കുകയാണെന്ന് ശനിയാഴ്ച അണ്ണാ ഹസാരെ ആരോപിച്ചിരുന്നു.
കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കാന്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഹസാരെ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മതിയായ നടപടികളുണ്ടാകുംവരെ സമരം തുടരാനാണ് തീരുമാനം.