കൊല്‍ക്കത്ത: പ്രശ്‌സ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ്ണാ ദേവി അന്തരിച്ചു. 91 വയസ്സായിരുന്ന ഇവര്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അലാവുദ്ദീര്‍ ഖാന്റെ മകളും ശിഷ്യയുമാണ് അന്നപൂര്‍ണ്ണാ ദേവി.
മുംബൈയിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് ഇവര്‍ മരണമടഞ്ഞത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അന്നപൂര്‍ണ്ണാ ദേവിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Saddened at the passing away of Annapurna Devi, the founder of Maihar Gharana. My condolences to her family and admirers
— Mamata Banerjee (@MamataOfficial) October 13, 2018
പ്രശസ്ത സിത്താര്‍ വിദഗ്ധന്‍ രവി ശങ്കറിന്റെ ഭാര്യയാണ് അന്നപൂര്‍ണ്ണാ ദേവി. ‘സുര്‍ബഹാര്‍’ എന്ന സംഗീതോപകരണം ഉപയോഗിക്കുന്ന ഏക വ്യക്തിയായിരുന്നു ഇവര്‍.
അനുഗ്രഹീത കലാകാരിയും പണ്ഡിറ്റ് രവി ശങ്കറിന്റെ ഭാര്യയും, ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്റെ മകളും, ഉസ്താദ് അലി അക്ബര്‍ ഖാന്റെ സഹോദരിയുമായിരുന്നു അന്നപൂര്‍ണ ദേവി. ആറു ദശാബ്ദത്തോളമായി മുംബൈയിലെ അപ്പാട്‌മെന്റില്‍ ഏകാന്ത വാസം നയിക്കുകയായിരുന്നു ഇവര്‍.