ന്യൂഡൽഹി: ഡൽഹിയിൽ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ പൊലീസിന്റെ ആക്രമണം.
ആക്രമണത്തിൽ കൈയ്ക്കും തലയ്ക്കും പരുക്കേറ്റ ആനി രാജയെ ഡൽഹി ആർ എം എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്പുത്തിയിലെ കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദർശിക്കാൻ എത്തിയതായിരുന്നു ആനി രാജ. ഇതിനിടെ കോളനിവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു.
ആനി രാജയെ പൊലീസ് വളഞ്ഞുവച്ച് മർദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.