ന്യൂഡല്‍ഹി: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്ക, സിംബാബ്വെ താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബംഗ്ലാദേശ് ടീം. കുറച്ചുനാളത്തെ ഇടവേളയ്ക്കു ശേഷം ഓപ്പണര്‍ അനാമുള്‍ ഹക്കിനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഹമ്മദ് മിഥുനും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
മാര്‍ച്ച് 2015ലാണ് അനാമുള്‍ ഹക്ക് ബംഗ്ലാദേശിനായി അവസാനമായി ഏകദിനം കളിച്ചത്. ടി20 ലോകകപ്പിലാണ് മുഹമ്മദ് മിഥുന് ബംഗ്ലാദേശ് ജഴ്സി അണിഞ്ഞത്. അതേസമയം പരിക്ക് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിര്‍പൂരിലെ ഷേരേ ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ജനുവരി 17നാണ് പരമ്പര ആരംഭിക്കുക. ജനുവരി 27നാണ് ഫൈനല്‍.