ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് കൊവിഡ് രോഗികളെ വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കിത്തുടങ്ങിയതിന് പിന്നാലെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഇന്ന് മാത്രം 1501 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ആകെ രോഗികളുടെ എണ്ണം 32810 ആയി ഉയര്‍ന്നു. ഇന്ന് 48 പേരാണ് രോഗബാധിതരായി മരണമടഞ്ഞത്. ഇതോടെ ഡല്‍ഹിയില്‍ മരണസംഖ്യ 984 ആയി ഉയര്‍ന്നു.

ഡല്‍ഹിയിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടത്തി.

അതേസമയം, ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറയുന്ന പശ്ചാത്തലത്തില്‍ സ്റ്റേഡിയങ്ങള്‍ ഏറ്റെടുത്ത് താല്‍കാലിക ആശുപത്രികളാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി സര്‍ക്കാര്‍. സ്റ്റേഡിയങ്ങള്‍ ഏറ്റെടുക്കാന്‍ വിദഗധ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതരുടേയും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം 3254 പുതിയ രോഗികളാണ് മഹാരാഷ്ട്രയിലുണ്ടായത്. ഒരു ദിവസത്തെ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗികള്‍ 94,041 ആയി. ഇന്നുമാത്രം സംസ്ഥാനത്ത് 149 പേരാണ് മരണത്തിന് കീഴടങ്ങിയത്. മരണസംഖ്യയില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണിത്.

Top