ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര സ്വര്‍ണവുമായി അന്നു റാണി. വനിതകളുടെ ജാവലിന്‍ ത്രോയിലാണ് അന്നുവിന്റെ നേട്ടം. ഇതാദ്യമായാണ് വനിതാ ജാവലിന്‍ ത്രോയില്‍ ഒരു ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത്. 1958 ലെ ഏഷ്യന്‍ ഗെയിംസില്‍ എലിസബത്ത് ദാവെന്‍പോര്‍ട്ട് നേടിയ വെള്ളി മെഡലായിരുന്നു മുമ്പത്തെ മികച്ച നേട്ടം.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 69 ആയി. ജാവലിനില്‍ അന്നയുടെ നേട്ടം ഇന്ത്യയുടെ 15-ാം സ്വര്‍ണമാണ്. 26 വെള്ളിയും 28 വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ നേടി. മെഡല്‍പട്ടികയില്‍ ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയില്‍ ഒന്നാമത്.
ഫൈനലില്‍ 62.92 മീറ്റര്‍ ദൂരത്തേയ്ക്ക് അന്നു ജാവലിന്‍ എത്തിച്ചു. നാലാം ശ്രമത്തിലാണ് അന്നുവിന്റെ നേട്ടം. 2014 ഏഷ്യന്‍ ഗെയിംസിലും ഈയിടെ അവസാനിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിലും അന്നു വെങ്കലനേട്ടം സ്വന്തമാക്കിയിരുന്നു.