ഉത്തര്‍പ്രദേശ്: ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റില്‍ എത്തിയ അജ്ഞാതന്‍ ഉടമയെ വെടിവെച്ചു. പ്രകോപനം ഒന്നുമില്ലാതെയാണ് ക്യാഷ് കൗണ്ടറിനു മുന്നില്‍ ഇരുന്ന ഉടമ അലോക് ആര്യയെ അജ്ഞാതന്‍ വെടിവെച്ചത്. അക്രമണ ദൃശ്യം സിസിടിവി ക്യാമറകളില്‍ റെക്കോര്‍ഡായിട്ടുണ്ട്.
ഉടമയുടെ അടുത്തെത്തിയ അജ്ഞാതന്‍ മൂന്നു തവണ വെടിവെക്കുകയായിരുന്നു. ഉടൻ തന്നെ അലോകിനെ ആശുപത്രിയില്‍ എത്തിച്ചു. അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
പ്രൈവറ്റ് കോണ്‍ട്രാക്ടറായ ഇയാള്‍ മുമ്പും റസ്റ്റോറന്റില്‍ വന്നിരുന്നെന്നും അന്ന് പാഴ്സലിനെ ചൊല്ലി വഴക്ക് ഉണ്ടായപ്പോള്‍ അലോകാണ് ഇയാളെ പറഞ്ഞ് അയച്ചിരുന്നതെന്നും ഇതാകും അക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ പ്രമുഖ വ്യവസായ സമുദായത്തിലെ നേതാവ് കൂടിയാണ് അലോക് ആര്യ.