ലോകത്തിലെ ഏറ്റവും ശക്തമായ അധികാര സ്ഥാനങ്ങളിലൊന്നായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഡൊണള്‍ഡ് ട്രംപിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ഹാക്കര്‍മാരുടെ സംഘമായ അനോണിമസ് പറയുന്നു.ഡെണാള്‍ഡ് ട്രംപിന്റെ ഫോണ്‍ എങ്ങനെ ഹാക്കു ചെയ്യാന്‍ സാധിക്കുമെന്ന ഗൈഡ്‌ലൈനും അവര്‍ തന്നെ പുറത്തുവിട്ടുകഴിഞ്ഞിരിക്കുന്നു.തന്റെ സാംസങ് ഗാലക്‌സി എസ്3 മാറ്റില്ലെന്ന ട്രംപിന്റെ പിടിവാശി ഹാക്കര്‍മാരെ ഹാക്കിംങിന് സഹായിക്കുന്ന പ്രധാന ഘടകമായി മാറിയിരിക്കുകയാണ് എന്നതാണ് വാസ്തവം.
അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന സിഐഎ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ട്രംപ് സാംസങ് ഗാലക്‌സി എസ് 3 മാറ്റാന്‍ തയ്യാറായില്ല.ഇതില്‍ ആന്‍ഡ്രോയിഡിന്റെ 4.4 പതിപ്പ് വരെ മാത്രമാണ് ഉപയോഗിക്കാനാകു.ലോകത്തെ ശക്തനായ ഭരണാധികാരിയുടെ ഫോണിന് കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സെക്യൂരിറ്റി അപ്‌ഡേഷനൊന്നും ലഭിക്കുന്നില്ല.അമേരിക്കന്‍ പ്രസിഡന്റിന്റെ ഫോണ്‍ ഹാക്കു ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കായി വേണ്ട നിര്‍ദ്ദേശവും അനോണിമസ് നല്‍കുന്നുണ്ട്.
കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുന്ന ഹോംവര്‍ക്കാണ് ട്രംപിന്റെ ഫോണ്‍ ഹാക്ക് ചെയ്യുന്ന ജോലിയെന്ന് അനോണിമസ് പറയുന്നു.ഹാക്കര്‍മാരുടെ ഗ്രൂപ്പായ stagefright referenceല്‍ കേറി നോക്കിയാല്‍ ട്രംപിന്റെ ഫോണ്‍ ഹാക്ക് ചെയ്യാനുള്ള മാര്‍ഗം ലഭിക്കും.ഒരു എംഎംഎസ് വഴിയാണ് ഇവര്‍ ഈ വെര്‍ഷനിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഹാക്കു ചെയ്യുന്നത്. ഇതിനായ അയക്കേണ്ടയാളുടെ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും. എംഎംഎസ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തന്നെ സ്മാര്‍ട്ട്‌ഫോണിന്റെ നിയന്ത്രണം അയക്കുന്നയാള്‍ക്ക് ലഭിക്കുന്നതായിരിക്കും.