തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂരിന്റെ നിലപാട് മന്ത്രി അനൂപ് ജേക്കബ് തള്ളി.
ഔഷധി ചെയര്മാന് സ്ഥാനം രാജി വയ്ക്കുന്ന കാര്യം ജോണി നെല്ലൂര്‍ തന്നെ അറിയിച്ചിട്ടില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു. യു.ഡി.എഫിന് ക്ഷീണമുണ്ടാക്കുന്ന ഒരു തീരുമാനവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി.
കോണ്‍ഗ്രസുമായി നടന്ന രണ്ടു ഉഭയകക്ഷി ചര്‍ച്ചയിലും ജേക്കബ് വിഭാഗത്തിനു സീറ്റുകള്‍ നല്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് ഔഷധി ചെയര്മാന് സ്ഥാനം ജോണി നെല്ലൂര്‍ രാജിവച്ചിരുന്നു.