തിരുവനന്തപുരം: ജോണി നെല്ലൂര്‍ ഔഷധി ചെയന്‍മാന്‍ സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലായിരുന്നെന്നു അനൂപ് ജേക്കബ്. രാജി പിന്‍വലിക്കാന്‍ അദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജിക്ക് മുമ്പ് അദേഹം തന്നോട് ചര്‍ച്ച നടത്തിയില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.
സീറ്റുചര്‍ച്ചകളെക്കുറിച്ച് താന്‍ പരസ്യപ്രസ്താവനയ്ക്കില്ല. കാര്യങ്ങള്‍ വഷളാക്കുന്നത് ഇത്തരം ചര്‍ച്ചകളാണ്. അങ്കമാലിയും പിറവവും അടക്കം പാര്‍ട്ടി നാലു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അനൂപ് വ്യക്തമാക്കി.